Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary Canal Bridge

Palakkad

താ​ത്കാ​ലി​ക ക​നാ​ൽ​പ്പാ​ലം നി​ർ​മി​ച്ച് നാ​ട്ടു​കാ​ർ

ക​ല്ല​ടി​ക്കോ​ട്: മു​തു​കു​റി​ശി തെ​ക്കും​പു​റം വ​ള​ഞ്ഞ​പാ​ല​ത്തെ ക​നാ​ൽ​പാ​ലം താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ജൂ​ൺ ഒ​മ്പ​തി​നു​ണ്ടാ​യ മ​ഴ​യി​ലാ​ണ് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ക​നാ​ൽ​പ്പാ​ല​മാ​ണി​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പാ​ല​ത്തി​ന്‍റെ ബ​ല​ക്കു​റ​വ് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ത​ന്നെ പ​രാ​തി​ന​ൽ​കി​യി​രു​ന്നു. ബ​ലം തീ​രേ​കു​റ​ഞ്ഞ ഭാ​ഗ​മാ​ണ് ക​നാ​ലി​ൽ പ​തി​ച്ച​ത്.

ഇ​തോ​ടെ ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ര​നൂ​റ്റ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ലം ത​ക​ർ​ന്ന​ത്തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി.

കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര​ചെ​യ്ത‌ാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ ബ​സി​ലേ​ക്കു​ത​ന്നെ കു​ട്ടി​ക​ൾ വ​രു​ന്ന​ത്. അ​തി​നാ​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് താ​ത്കാ​ലി​ക​മാ​യി ന​ട​പ്പാ​ലം നി​ർ​മി​ച്ച​ത്. സു​ദീ​പ് പ​രീ​യ​ക്കാ​ട്, ശ്രീ​നി​വാ​സ​ൻ ശാ​ന്തി​രു​ത്തി, സു​നി​ൽ​കു​മാ​ർ വെ​ണ്ണ​ടി, സ​ജീ​ർ ച​ക്കി​ങ്ങ​ൽ, ര​ഞ്ജി​ത്ത് ശാ​ന്തു​രു​ത്തി, സ​ഹ​ദേ​വ​ൻ ചി​റ​യി​ൽ, വി​നോ​ദ് ചി​റ​യി​ൽ രാ​ജു ശാ​ന്തി​രു​ത്തി നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.

Latest News

Corehub Up